oman
ഒമാൻ സംഘം കുഫോസിൽ

കൊച്ചി: ഒമാനിൽ മറൈൻ എൻജിനിയറിംഗ് രംഗത്ത് 150 വർഷത്തിലേറെ പാരമ്പര്യമുള്ള മസ്‌കറ്റിലെ കിം ജീ റംദാസ് സൊല്യൂഷൻസ് കമ്പനി സാങ്കേതിക വൈദഗ്ദ്ധ്യമുള്ള എൻജിനിയർമാരെ തിരഞ്ഞെടുക്കാൻ കേരള ഫിഷറീസ്, സമുദ്രപഠന സർവകലാശാല സന്ദർശിച്ചു. തുറമുഖ നിർമ്മാണ, പരിപാലനത്തിന് ഒമ്പത് എം.ടെക്. ബിരുദധാരികളെ തിരഞ്ഞെടുത്തു.

കുഫോസിലെ എം.ടെക്. കോസ്റ്റൽ ആൻഡ് ഹാർബർ എൻജിനീയറിംഗ്, ഓഷ്യൻ ആൻഡ് കോസ്റ്റൽ സേഫ്റ്റി എൻജിനീയറിംഗ് വിദ്യാർത്ഥികളാണ് രണ്ടു ദിവസം നീണ്ട ക്യാമ്പസ് സെലക്ഷനിൽ പങ്കെടുത്തത്.
വിദ്യാർത്ഥികളുടെ പഠനമികവ് ഉയർന്നതാണെന്നു അഭിമുഖം നയിച്ച മനുഷ്യവിഭവശേഷി വിഭാഗം തലവൻ മുഹമ്മദ് ഹുസൈൻ സൈദ് അൽ അബ്രി പറഞ്ഞു. വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട് ലിമിറ്റഡിന്റെ റിക്രൂട്ടിട്‌മെന്റിന് ശേഷമാണ് അന്തർദേശിയ തലത്തിൽ അവസരം ലഭിച്ചതെന്ന് ഫിഷറീസ് എൻജിനിയറിംഗ് ഡീൻ ഡോ. സജീവൻ എം.കെ. പറഞ്ഞു.