autism
ഓട്ടിസം ദിനത്തിനോടനുബന്ധിച്ച് പ്രയത്‌ന സെന്റർ ഫോറം മാളിൽ നടത്തിയ ബോധവത്കരണ പരിപാടി

കൊച്ചി: വിശാലമായ ക്യാൻവാസും ചായക്കൂട്ടുമായി ഫോറം മാളിൽ നടന്ന ഓട്ടിസം ബോധവത്കരണപരിപാടി ശ്രദ്ധേയമായി. സന്ദർശകർ കൈകൾ നിറങ്ങളിൽ മുക്കി ക്യാൻവാസിൽ മുദ്രപതിച്ച് പരിപാടിയിൽ പങ്കാളികളായി. ലോക ഓട്ടിസം ദിനത്തോടനുബന്ധിച്ച് പ്രയത്‌ന സെന്റർ ഫോർ ചൈൽഡ് ഡെവലപ്‌മെന്റാണ് ബോധവത്കരണം നടത്തിയത്. ഓട്ടിസം ദിനത്തിന്റെ ഇക്കൊല്ലത്തെ പ്രമേയം 'നിറങ്ങൾ' എന്നതാണ്. ഓട്ടിസത്തെക്കുറിച്ചുള്ള അറിവുകൾ ലളിതമായി പങ്കുവയ്ക്കുന്ന ലഘുലേഖകളും വിതരണം ചെയ്തു. വ്യത്യസ്തതകളെ ആഘോഷമാക്കാനും സമൂഹത്തിന് പ്രചോദനമേകാനുമാണ് പരിപാടി സംഘടിപ്പിച്ചതെന്ന് പ്രയത്‌ന സി.ഇ.ഒ ഡോ.ജോസഫ് സണ്ണി പറഞ്ഞു. ഓട്ടിസം ബാധിച്ചവരെ സമൂഹം ഒറ്റപ്പെടുത്തരുതെന്ന അഭിപ്രായമാണ് ക്യാമ്പയിനിൽ പങ്കാളികളായവർ പങ്കുവച്ചത്.