കൊച്ചി: തിരുവനന്തപുരം -കൊൽക്കത്ത, എറണാകുളം -പാട്ന അന്ത്യോദയ എക്സ് പ്രസ് ടെയിനുകൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ ഇടപ്പള്ളി മേഖല ഭാരവാഹികൾ കേന്ദ്ര റെയിൽമന്ത്രിക്ക് കത്തുകൾ അയച്ചു. ഇതരസംസ്ഥാന തൊഴിലാളികളുടെ യാത്രാക്ലേശവും അതുകാരണം ട്രെയിനുള്ളിൽ ഉണ്ടാകുന്ന തർക്കങ്ങളും പരിഹരിക്കാൻ പുതിയ ട്രെയിനുകൾ സഹായിക്കുമെന്ന് അസോസിയേഷൻ ചൂണ്ടിക്കാട്ടി.
ടി.ടി.ഇ വിനോദിന്റെ കൊലപാതകത്തിൽ സംഘടനാ ഭാരവാഹികൾ അനുശോചനമർപ്പിച്ചു. പരിസ്ഥിതി പ്രവർത്തകൻ ഏലൂർ ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. എസ്. രാജേന്ദ്രൻ, പി.എസ്. അരവിന്ദാക്ഷൻ നായർ, കെ.ജി. രാധാകൃഷ്ണൻ, അജയൻ എന്നിവർ പങ്കെടുത്തു.