കൊച്ചി: ചാലക്കുടിയിൽ 13ഉം എറണാകുളത്ത് 14 ഉം സ്ഥാനാർത്ഥികൾ നാമനിർദ്ദേശപത്രിക സമർപ്പിച്ചു. സൂക്ഷ്‌മപരിശോധന ഇന്ന് നടക്കും.
ചാലക്കുടി
ഡേവിസ് (സി.പി.എം ഡമ്മി ), ഇ.പി. അരുൺ (സ്വതന്ത്രൻ), ചാർളി പാേൾ (ട്വന്റി 20), ഉണ്ണിക്കൃഷ്ണൻ (ബി.ഡി.ജെ.സ്), കെ.ആർ. സുബ്രൻ (സ്വതന്ത്രൻ), ബോസ്‌കോ ലൂയിസ് (സ്വതന്ത്രൻ) എന്നിവരാണ് ഇന്നലെ പത്രിക സമർപ്പിച്ചത്. എൻ.ഡി.എ സ്ഥാനാർത്ഥി ഉണ്ണിക്കൃഷ്ണൻ ഇന്നലെ ഒരു സെറ്റ് പത്രിക കൂടി നൽകി.
ബെന്നി ബെഹനാൻ (കോൺഗ്രസ്), സി.ജെ. അനിൽകുമാർ (ബി.ഡി.ജെ.സ്), റോസിലിൻ ചാക്കോ (ബഹുജൻ സമാജ് പാർട്ടി) എന്നിവർ ബുധനാഴ്ചയും കെ.സി. ജോൺസൺ (സ്വതന്ത്രൻ), ടി.എസ്. ചന്ദ്രൻ (സ്വതന്ത്രൻ) എന്നിവർ ചൊവ്വാഴ്ചയും സി.രവീന്ദ്രനാഥ് (സി.പി.എം), എം. പ്രദീപൻ (എസ്.യു.സി.ഐ -സി) എന്നിവർ മാർച്ച് 30നും പത്രിക സമർപ്പിച്ചിരുന്നു.
എറണാകുളം മണ്ഡലം
എറണാകുളത്ത് 14 പത്രികകളാണ് സമർപ്പിച്ചത്. യു.ഡി.എഫ് സ്ഥാനാർത്ഥി ഹൈബി ഈഡൻ (കോൺഗ്രസ്-ഐ), ഡോ.കെ.എസ്. രാധാകൃഷ്ണൻ (ബി.ജെ.പി), ആന്റണി ജൂഡി ( ട്വന്റി-20), ഷൈജു (ബി.ജെ.പി - ഡമ്മി), ജയകുമാർ (ബഹുജൻ സമാജ് പാർട്ടി), രോഹിത് കൃഷ്ണൻ (സ്വതന്ത്രൻ), വി.എ. സിയാദ് (സ്വതന്ത്രൻ), നൗഷാദ് (സ്വതന്ത്രൻ), സന്ദീപ് രാജേന്ദ്രപ്രസാദ് (സ്വതന്ത്രൻ) എന്നിവർ ഇന്നലെ പത്രിക സമർപ്പിച്ചു. ബി.ജെ.പി സ്ഥാനാർത്ഥി ഡോ.കെ.എസ്. രാധാകൃഷ്ണൻ ഇന്നലെ മൂന്ന് സെറ്റ് പത്രികകൂടി നൽകി. സിറിൽ സ്‌കറിയ (സ്വതന്ത്രൻ), പ്രതാപൻ (ബഹുജൻ ദ്രാവിഡ പാർട്ടി), കെ.ജെ. ഷൈൻ (സി.പി.എം), ടെസി (സി.പി.എം ഡമ്മി ), ബ്രഹ്മകുമാർ (സോഷ്യൽ യൂണിറ്റി സെന്റർ ഒഫ് ഇന്ത്യ - കമ്മ്യൂണിസ്റ്റ്) എന്നിവർ നേരത്തെ പത്രിക സമർപ്പിച്ചിരുന്നു.