p

കൊച്ചി: നിക്ഷേപകരുടെ പണം മടക്കിക്കൊടുക്കാൻ സഹകരണ ബാങ്കുകൾക്ക് കഴിഞ്ഞില്ലെങ്കിൽ ഗുരുതര സാഹചര്യമുണ്ടാകുമെന്ന് ഹൈക്കോടതി. ഇതിൽ ഒരു ബാങ്കിന് ഇളവ് അനുവദിച്ചാൽ ഭാവിയിൽ നിക്ഷേപകരെയാകെ ബാധിക്കുമെന്നും സംസ്ഥാനത്തെ ധനകാര്യ സംവിധാനത്തിന് വെല്ലുവിളിയാകുമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിലയിരുത്തി.
ബാങ്ക് നഷ്ടത്തിലായതിനാൽ, കാലാവധി പൂർത്തിയായ സ്ഥിരനിക്ഷേപങ്ങൾ പോലും മടക്കിനൽകാനാവുന്നില്ലെന്ന പാലാ കിഴതടിയൂർ സർവീസ് കോഓപ്പറേറ്റീവ് ബാങ്കിന്റെ ഹർജിയാണ് പരിഗണിച്ചത്. കാലാവധി പൂർത്തിയാക്കാത്ത നിക്ഷേപകരും പണം മടക്കിച്ചോദിക്കുകയാണ്. പല ഇടപാടുകളും മുടങ്ങി ബാങ്ക് പ്രതിസന്ധിയിലാണെന്നും ഹർജിയിൽ പറയുന്നു.

നിക്ഷേപകർ എപ്പോൾ ആവശ്യപ്പെട്ടാലും പണം മടക്കിനൽകാൻ ബാങ്കുകൾക്ക് ബാദ്ധ്യതയുണ്ടെന്നും ഉന്നതതലങ്ങളിൽ തീരുമാനമെടുക്കേണ്ട കാര്യമാണിതെന്നും സർക്കാർ അഭിഭാഷകൻ അറിയിച്ചു. തുടർന്ന് ഹർജി 11ലേക്ക് മാറ്റി.

ഇതൊരു ഒറ്റപ്പെട്ട വിഷയമല്ലെന്നും സഹകരണമേഖലയെ ആകെ ബാധിക്കുന്നതാണെന്നും കോടതി വിലയിരുത്തി. നിക്ഷേപത്തുക നൽകാനാവാത്ത സാഹചര്യത്തിൽ ആർബിട്രേറ്ററുടെ സാന്നിദ്ധ്യത്തിൽ പ്രതിവിധി കണ്ടെത്തണമെന്നാണ് സഹകരണ ചട്ടത്തിലെ വ്യവസ്ഥ. നിക്ഷേപകർക്ക് പണം മടക്കിക്കിട്ടുമെന്ന് ഉറപ്പുവരുത്താൻ ബാങ്കുകൾക്ക് ബാദ്ധ്യതയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

ശ്രീ​ശാ​ന്തി​ന്റെ​ ​വീ​ട്ടിൽ
ആ​ൾ​മാ​റാ​ട്ടം​:​ ​കേ​സ് ​റ​ദ്ദാ​ക്കി

കൊ​ച്ചി​:​ ​ക്രി​ക്ക​റ്റ് ​താ​രം​ ​എ​സ്.​ ​ശ്രീ​ശാ​ന്തി​ന്റെ​ ​ക​ള​മ​ശേ​രി​യി​ലെ​ ​വ​സ​തി​യി​ൽ​ ​മും​ബ​യ് ​പൊ​ലീ​സ് ​എ​ന്ന​ ​പേ​രി​ൽ​ ​മും​ബ​യ് ​സ്വ​ദേ​ശി​ ​ആ​ൾ​മാ​റാ​ട്ടം​ ​ന​ട​ത്തി​ ​പ്ര​വേ​ശി​ച്ച​ ​കേ​സ് ​ഹൈ​ക്കോ​ട​തി​ ​റ​ദ്ദാ​ക്കി.​ ​ക​ള​മ​ശേ​രി​ ​പൊ​ലീ​സ് ​ര​ജി​സ്റ്റ​ർ​ ​ചെ​യ്ത​ ​കേ​സി​ലെ​ ​പ്ര​തി​ ​നി​ലേ​ഷ് ​രാ​മ​ച​ന്ദ്ര​ ​ജ​പ്ത​പി​നെ​തി​രാ​യ​ ​തു​ട​ർ​ന​ട​പ​ടി​ക​ളാ​ണ് ​ജ​സ്റ്റി​സ് ​ബെ​ച്ചു​കു​ര്യ​ൻ​ ​തോ​മ​സ് ​റ​ദ്ദാ​ക്കി​യ​ത്.​ ​ആ​ൾ​മാ​റാ​ട്ടം​ ​മൂ​ലം​ ​മ​റ്റാ​ർ​ക്കെ​ങ്കി​ലും​ ​ശാ​രീ​രി​ക​മോ​ ​മാ​ന​സി​ക​മോ​ ​ആ​യ​ ​ബു​ദ്ധി​മു​ട്ടോ​ ​സാ​മ്പ​ത്തി​ക​ ​ന​ഷ്ട​മോ​ ​ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് ​കോ​ട​തി​ ​വി​ല​യി​രു​ത്തി.​ ​സെ​ക്യൂ​രി​റ്റി​ ​ഗാ​ർ​ഡി​നോ​ട് ​മും​ബ​യ് ​പൊ​ലീ​സി​ൽ​ ​നി​ന്നാ​ണെ​ന്ന് ​പ​റ​ഞ്ഞ് 2013​ ​മേ​യ് 23​നാ​ണ് ​പ്ര​തി​ ​ക​യ​റി​യ​ത്.​ ​ബി.​സി.​സി.​ഐ​ ​ഉ​ദ്യോ​ഗ​സ്ഥ​നെ​ന്നാ​ണ് ​വീ​ട്ടു​കാ​രെ​ ​പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത്.​ ​നി​ലേ​ഷി​ന്റെ​ ​ഹ​ർ​ജി​യാ​ണ് ​പ​രി​ഗ​ണി​ച്ച​ത്.