മൂവാറ്റുപുഴ: കൊടുംചൂടിനിടെ എത്തിയ വേനൽ മഴ ഭൂമിക്കും മനുഷ്യനും കുളിർമയേകി. മൂവാറ്റുപുഴ നഗരത്തിലും പായിപ്ര, വാളകം, മാറാടി, മുളവൂർ, വാഴക്കുളം, കദളിക്കാട്, ആരക്കുഴ, പണ്ടപ്പിള്ളി, കല്ലൂർക്കാട്, തുടങ്ങിയ സ്ഥലങ്ങളിൽ സാമാന്യം നല്ല രീതിയിലും ഇന്നലെ മഴ ലഭിച്ചു. ഇന്നലെ വൈകിട്ട് 5മണിയോടെ എത്തിയ മഴ ഏകദേശം ഒരു മണിക്കൂറോളം നിന്നു. കാറ്റും ഇടിയും ഇല്ലാതെ ശാന്തമായിട്ടാണ് മഴ പെയ്തത്. മഴ വൈകിയതിനാൽ കനാലുകളിൽ വെള്ളം കുറഞ്ഞിരുന്നു. ഇത് കാർഷിക മേഖലയെ പ്രതികൂലമായി ബാധിച്ചിരു ന്നു. ഇതിനിടെയാണ് നേരിയ ആശ്വാസമായി വേനൽ മഴ ലഭിച്ചത്. വരും ദിവസങ്ങളിലും മഴ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കർഷകർ.