 
വൈപ്പിൻ: ചെറായി ഗൗരീശ്വര ക്ഷേത്രത്തിലെ ധ്വജപ്രതിഷ്ഠക്കുള്ള കൊടിമരം തൈലാധിവാസം തുടങ്ങി. ഗുരുമണ്ഡപത്തിന് സമീപം പ്രത്യേകമായി അലങ്കരിച്ച പന്തലിൽ കമനീയമായി സജ്ജമാക്കിയ എണ്ണത്തോണിയിലാണ് തൈലാധിവാസം. തന്ത്രി പറവൂർ രാകേഷിന്റെ കാർമ്മികത്വത്തിൽ പ്രത്യേക പൂജകൾക്ക് ശേഷം തന്ത്രിയും മേൽശാന്തി എം.ജി. രാമചന്ദ്രനും സഭാ ഭാരവാഹികളും തുടർന്ന് ഭക്തജനങ്ങളും എണ്ണത്തോണിയിലെ കൊടിമരത്തിൽ തൈലം പകർന്നു. ആയിരം ലിറ്റർ ശുദ്ധ എള്ളെണ്ണയിൽ 18 ഓളം ആയുർവേദ മരുന്നുകൾ ചേർത്ത് വിധിപ്രകാരം തയ്യാറാക്കിയ തൈലത്തിലാണ് തൈലാധിവാസം നിശ്ചിത കാലയളവ്‌വരെ തൈലാധിവാസം തുടരും.