കൊച്ചി: തെക്കൻ പറവൂർ ശ്രീനാരായണപുരം ശ്രീവേണുഗോപാല ക്ഷേത്രത്തിലെ പ്രതിഷ്ഠാവാർഷികോത്സവം 7 മുതൽ 13 വരെയും ഗുരുദേവ പ്രതിഷ്ഠാവാർഷികം 15നും നടക്കും.

ഒന്നാം ഉത്സവദിവസമായ 7ന് രാവിലെ 4.30 മുതൽ വിശേഷാൽ പൂജകൾ, 11ന് ഉച്ചപൂജയ്ക്ക് ശേഷം പ്രസാദമൂട്ട്, വൈകിട്ട് ദീപാരാധനയ്ക്ക്ശേഷം ജിതിൻ ഗോപാലൻ തന്ത്രിയുടെ കാർമികത്വത്തിൽ കൊടിയേറ്റ്, 7.45ന് കൈകൊട്ടിക്കളി, തുടർന്ന് തിരുവാതിര, രാത്രി 8ന് സർപ്പക്കാവിൽ കളമെഴുത്തും പാട്ടും, രണ്ടാംദിവസം രാവിലെ മുതൽ വിശേഷാൽ പൂജകൾ, വൈകിട്ട് 7ന് കൈകൊട്ടിക്കളി, പിന്നൽ തിരുവാതിര, താലംവരവ്, 9ന് വൈകിട്ട് 7.30ന് കലാസംഗമം, ഡാൻസ്, രാത്രി 8.30ന് ട്രാക്ക് ഗാനമേള, നാലാം ഉത്സവ ദിവസമായ 10ന് വൈകിട്ട് ദീപാരാധനയ്ക്കുശേഷം പൂമൂടൽ, ചാക്യാർകൂത്ത്, 8.30ന് തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജ് വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന നൃത്തസന്ധ്യ, 11ന് വൈകിട്ട് പൂമൂടൽ, നെയ്‌‌വിളക്ക് അർച്ചന, കലാസംഗമം, 12ന് രാവിലെ 8ന് കാഴ്ചശ്രീബലി, വൈകിട്ട് 4ന് പകൽപ്പൂരം, 7ന് ഓട്ടൻതുള്ളൽ, രാത്രി 9ന് കരോക്കേ ഗാനമേള, 13ന് ഉച്ചക്ക് ആറാട്ട് സദ്യ, വൈകിട്ട് 5.30ന് ആറാട്ട് പുറപ്പാട്, തുടർന്ന് ആറാട്ട് തിരിച്ചെഴുന്നള്ളിപ്പ്, കൊടിയിറക്കൽ, ദീപാരാധന, മംഗളപൂജ എന്നിവയാണ് പ്രധാന പരിപാടികൾ.

15ന് ഗുരുമന്ദിരത്തിലെ പതിനാറാമത് പ്രതിഷ്ഠാവാർഷിക ചടങ്ങുകളോടനുബന്ധിച്ച് രാവിലെ 7ന് ഗുരുപൂജ, 9.30ന് കലശം, വൈകിട്ട് 6.30ന് ദീപാരാധന, വിശേഷാൽ പൂജ, 7ന് കൈകൊട്ടിക്കളി, തുടർന്ന് ഫ്യൂഷൻ തിരുവാതിര, കോൽകളി, അന്നദാനം, ഭജന എന്നീ ചടങ്ങുകളും നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.