കൊച്ചി: ഹയർ സെക്കന്ററിയുടെ കഴിഞ്ഞ വർഷത്തെ മൂല്യനിർണ്ണയ വേതനം ലഭിക്കാത്തത്തിൽ പ്രതിഷേധിച്ച് എറണാകുളം, കച്ചേരിപ്പടി സെൻ്റ് ആൻ്റണീസ് ഹയർ സെക്കൻ്ററി സ്കൂളിൽ ഫെഡറേഷൻ ഒഫ് ഹയർ സെക്കൻ്ററി ടീച്ചേഴ്സ് അസോസിയേഷ ൻ്റെ നേതൃത്വത്തിൽ (എഫ്.എച്ച്.എസ്.ടി.എ ) പ്രതിഷേധ സംഗമം സംഘടിപ്പിച്ചു .ടി.എ സംസ്ഥാന വൈസ് പ്രസിഡൻ്റ് ടി.എൻ..വിനോദ് ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ വർഷത്തെ മൂല്യനിർണയത്തിൽ പങ്കെടുത്തവർക്ക് ഇനിയും പ്രതിഫലം പൂർണമായി നൽകിയിട്ടില്ല. 12 കോടി രൂപയോളം കുടിശികയാണ്. ജില്ലാ കൺവീനർ ഇ.ആർ.ബിനു, സിജാദ് , ജോസഫ് മണിയങ്കോട്ട്, റാൽഫ് ജോസഫ്, റെജി പി ചെറിയാൻ തുടങ്ങിയവർ നേതൃത്വം നൽകി.