 
കൊച്ചി: ശരീരത്തിലെ മസിലുകളുടെ ബലം നഷ്ടപ്പെടുന്ന രോഗവസ്ഥയിലുള്ള പത്തു വയസുകാരൻ നിധിന് കൊച്ചിൻ ഫ്രോണ്ടിയേഴ്സ് പ്രത്യേകം തയാറാക്കിയ വീൽ ചെയർ കൈമാറി തൈക്കൂടം കുന്നറ പാർക്കിൽ നടന്ന യോഗത്തിൽ റോട്ടറി അസിസ്റ്റന്റ് ഗവർണർ റോഷ്ന ഫിറോസ് നിധിന് വീൽച്ചെയർ കൈമാറി. റോട്ടറി പ്രസിഡന്റ് ശ്രീലത മേനോൻ അദ്ധ്യക്ഷത വഹിച്ചു. ജി.ജി.ആർ വിനോദ് മേനോൻ, സെക്രട്ടറി ലീമ വിനോദ്, കൗൺസിലർ സുനിത ഡിക്‌സൺ എന്നിവർ പങ്കെടുത്തു.
റോട്ടറിയുടെ ഇത്തരം പ്രവർത്തനങ്ങൾ കഷ്ടതകൾ അനുഭവിക്കുന്നവർക്ക് ആശ്വാസമാണെന്ന് കൗൺസിലർ സുനിത ഡിക്‌സൺ പറഞ്ഞു.