ആലുവ: പെരിയാറിൽ നീന്തൽ പരിശീലനത്തിനെത്തിയ ആളുടെ ബാഗ് മോഷണം നടത്തിയ യുവാവിനെ തൊണ്ടിസഹിതം പിടികൂടി. പോഞ്ഞാശേരി മുള്ളൻകുന്ന് മണികണ്ഠനെയാണ് (24) പരിശീലനത്തിനെത്തിയവർ പിടികൂടി പൊലീസിന് കൈമാറിയത്.

രണ്ടാഴ്ചമുമ്പ് ചാലക്കുടിയിൽനിന്ന് നീന്തൽ പഠിക്കാനെത്തിയ ഒരാളുടെ മൊബൈൽഫോണും എ.ടി.എം കാർഡും അടങ്ങിയ ബാഗ് നഷ്ടമായതിനാൽ എല്ലാവരും നിരീക്ഷത്തിലായിരുന്നു. അതിനിടെയാണ് ഇന്നലെ രാവിലെ മുതൽ കടവിൽ ചുറ്റിത്തിരിയുന്ന മാറമ്പിള്ളി സ്വദേശിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയത്. തുടർന്നാണ് ബാഗ് കണ്ടെത്തിയത്.