 
തൃപ്പൂണിത്തുറ: എരൂരിൽ വാടകവീട്ടിൽ യുവതിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. എരൂർ അയ്യമ്പിള്ളിക്കാവ് റോഡ് മനയപ്പാടത്ത് ബാബുവിന്റെയും ദേവിയുടെയും മകൾ കിങ്ങിണിയാണ് (29) മരിച്ചത്. മൃതദേഹം എറണാകുളം ഗവ.മെഡിക്കൽ കോളേജ് മോർച്ചറിയിൽ. പോസ്റ്റ്‌മോർട്ടത്തിനുശേഷം ഇന്നു ബന്ധുക്കൾക്ക് വിട്ടുനൽകും. നിതിനാണ് ഭർത്താവ്. മകൻ: ധ്യാൻ. ഹിൽപാലസ് പൊലീസ് കേസെടുത്തു.