piramal

കൊച്ചി: പിരാമൽ എന്റർപ്രൈസസിന്റെ പൂർണ ഉടമസ്ഥതയിലുള്ള സബ്‌സിഡിയറിയായ പിരാമൽ ഫിനാൻസ് നടപ്പു സാമ്പത്തിക വർഷം പരമ്പരാഗത സ്വർണ വായ്പ ബിസിനസ്, മൈക്രോഫിനാൻസ് വായ്പ മേഖലകളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കുന്നു. റിയൽ എസ്റ്റേറ്റിന്റെ അടിസ്ഥാനത്തിലുള്ള ബിസിനസ് മാതൃകയിൽ നിന്ന് മാറി പുതിയ ബിസിനസ് തന്ത്രങ്ങളുമായി ശാഖകളുടെ എണ്ണം 600ലേക്ക് ഉയർത്താനാണ് പിരാമൽ ലക്ഷ്യമിടുന്നത്.

സ്വർണ പണയവും മൈക്രോ ബിസിനസ് വായ്പകളും ഈ സാമ്പത്തിക വർഷം ആരംഭിക്കുമെന്നും റിസ്‌ക് കൂടുതലുള്ള മേഖലകളാണെങ്കിലും അണ്ടർറൈറ്റിംഗ് ശേഷിയുണ്ടെന്നും പിരാമൽ ഫിനാൻസ് മാനേജിംഗ് ഡയറക്ടർ ജെയ്റാം ശ്രീധരൻ പറഞ്ഞു.