aituc
എ.ഐ.ടി.യു.സി മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചേർന്ന തൊഴിലാളി സംഗമം സി.പി.ഐ.സംസ്ഥാന കൗൺസിൽ അംഗം എൻ. അരുൺ ഉദ്ഘാടനം ചെയ്യുന്നു.

മൂവാറ്റുപുഴ: ഇടുക്കിയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ: ജോയിസ് ജോർജിന്റെ വിജയത്തിനായി മുഴുവൻ തൊഴിലാളികളും രംഗത്തിറങ്ങുമെന്ന് എ.ഐ.ടി.യു.സി മൂവാറ്റുപുഴ മണ്ഡലം തൊഴിലാളി സംഗമം. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗവും എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റുമായ എൻ. അരുൺ സംഗമം ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗം കെ.എ. നവാസ് അദ്ധ്യക്ഷനായി. മുൻ എം.എൽ.എ. എൽദോ എബ്രാഹം, എ.ഐ.ടി.യു.സി നേതാക്കളായ എം.വി. സുഭാഷ്, ഇ.കെ. സുരേഷ്, സീന ബോസ്,എൻ.കെ. പുഷ്പ, അനിതാ റെജി, വി.എസ്. അനസ്, സിജു ചേറാടിയിൽ, മുഹമ്മദ് നൈനാർ, കെ.ആർ. മോഹനൻ, എൻ.എൻ. അശോകൻ, എൻ.എ. ജോസ്, എന്നിവർ പങ്കെടുത്തു.