നെടുമ്പാശേരി: കുന്നുകര എം.ഇ.എസ് എൻജിനീയറിംഗ് കോളജിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ പട്ടിമറ്റം ജുമാ മസ്ജിദ് ചീഫ് ഇമാം അബ്ദുൽ ഗഫൂർ മൗലവി ഇഫ്താർ സന്ദേശം നൽകി. കോളേജ് മാനേജ്‌മെന്റ് ട്രഷറർ എം.ഐ. അബ്ദുൽ ഷരീഫ് അദ്ധ്യക്ഷത വഹിച്ചു. ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യ മുഖ്യപ്രഭാഷണം നടത്തി. വിവിധ സമുദായ സംഘടന ഭാരവാഹികളായ കെ.എം. മുകുന്ദൻ നായർ, ഇ.എം. നിസാർ, വിജീഷ്, കോളേജ് മാനേജ്‌മെന്റ് സെക്രട്ടറി ഡോ.കെ.എ. അബൂബക്കർ, പ്രിൻസിപ്പൽ ഡോ.പ്രീത ആർ. നായർ, എസ്. സുൽഫിക്കർ, അക്ഷയ് സുരേഷ് എന്നിവർ സംസാരിച്ചു.
ജനപ്രിയ റെസി. അസോ. ഇഫ്താർ സംഗമം
ആലുവ: ആലുവ ഉമംകുഴിത്തടം ജനപ്രിയ റെസിഡന്റ്സ് അസോസിയേഷന്റെ ഇഫ്താർ സംഗമം നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.പി. സൈമൺ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അഡ്വ. ടി.എസ്. സാനു അദ്ധ്യക്ഷനായി. ആലുവ സെൻട്രൽ ജുമാ മസ്ജിദ് ഇമാം ബഷീർ ഫൈസി, അദ്വൈതാശ്രമം മേൽശാന്തി പി.കെ. ജയന്തൻ, ഫാ. വർഗീസ് വി. അരീക്കൽ, ബ്രഹ്മകുമാരി തങ്കമണി എന്നിവർ സന്ദേശം നൽകി. കോട്ടയം ജില്ലാ ഡെപ്യൂട്ടി കളക്ടർ കെ. ഉഷ ബിന്ദുമോളിനെ ആദരിച്ചു. വി. വിശ്വംഭരൻ, ബിനു ബേബി, ഓമന സുഭൻ എന്നിവർ പങ്കെടുത്തു.