001

കാക്കനാട്: കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ കാക്കനാട് യൂണിറ്റിന്റെ നവീകരിച്ച ഓഫീസ് ഉദ്ഘാടനവും മതമൈത്രി ഇഫ്താർ സംഗമവും നടന്നു. ഓഫീസ് ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ്‌ ജി. ജയപാൽ നിർവഹിച്ചു. കാക്കനാട് യൂണിറ്റ് പ്രസിഡന്റ്‌ അനീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഫുഡ്സേഫ്റ്റി അസിസ്റ്റന്റ് കമ്മിഷനർ ജോൺ വിജയ കുമാർ മുഖ്യതിഥിയായിരുന്നു. മതമൈത്രി സമ്മേളനം തൃക്കാക്കര മുനിസിപ്പൽ ചെയർപേഴ്സൺ രാധാമണി പിള്ള ഉദ്ഘാടനം ചെയ്തു. പടമുകൾ ജുമാമസ്ജിത് ചീഫ് ജുമാം സഈദുദ്ധീൻ ഹൃദവി, ചാണിശേരി മഠം ശ്രീജിത്ത്‌ മഹേശ്വർഭട്ട്, സെന്റ്.തോമസ് ജാക്കോബറ്റ് സിറിയൻ ചർച്ച് വികാരി ഫാ. ഷാജി വർഗീസ് താമരച്ചാൽ എന്നിവർ ഇഫ്താർ സന്ദേശം നൽകി. മുനിസിപ്പൽ വൈസ് ചെയർമാൻ പി.എം.യുനസ്, പ്രതിപക്ഷ നേതാവ് ചന്ദ്രബാബു, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഉണ്ണി കാക്കനാട്, കൗൺസിലർ സി.സി. വിജു, കെ.എച്ച്.ആർ.എ. ജില്ലാ പ്രസിഡന്റ്‌ ടി.ജെ. മനോഹരൻ,​ ജില്ലാ സെക്രട്ടറി കെ.ടി. റഹിം ട്രഷറർ കെ.അനിൽ,​ യൂണിറ്റ് സെക്രട്ടറി യൂസഫ്,​ ട്രഷറർ മുഹമ്മദ്‌ നിസാർ തുടങ്ങിയവർ പങ്കെടുത്തു.