കൊച്ചി​: ഹിന്ദു സമൂഹത്തിനെതി​രായ നീതി നിഷേധത്തി​നെതി​രെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ഹി​ന്ദു ഐക്യവേദി സംസ്ഥാന വക്താവ് ആർ.വി. ബാബു പറഞ്ഞു. ജില്ലാ പ്രതിനിധി സമ്മേളനത്തിന്റെ സമാപന സഭയിൽ സംസാരിക്കുകയായിരുന്നു ബാബു. ജില്ലാ പ്രസിഡന്റ് പി.സി. ബാബു അദ്ധ്യക്ഷത വഹിച്ചു, സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി.ശിവൻ ഉദ്ഘാടനചെയ്തു.

സംസ്ഥാന വൈസ് പ്രസിഡന്റ് ക്യാപ്റ്റൻ കെ.സുന്ദരൻ, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ പി.കെ.ചന്ദ്രശേഖരൻ, എസ്.സുധീർ,സെക്രട്ടറി
എം.സി.സാബു ശാന്തി, സമിതി അംഗം കെ.പി.സുരേഷ്, തുടങ്ങിയവർ സംസാരിച്ചു.

പുതി​യ ഭാരവാഹി​കൾ: അഡ്വ. എം.വി.എസ്.നമ്പൂതിരി (രക്ഷാധികാരി), പി.സി. ബാബു (പ്രസിഡന്റ്), ടി.ദിനേശ് (വർക്കിംഗ് പ്രസിഡന്റ്), കെ.എൻ. സുബ്രഹ്മണ്യൻ, പി.കെ. ബാഹുലേയൻ, ഉണ്ണികൃഷ്ണൻ മാടമന, ടി.കെ.കുട്ടപ്പൻ (വൈസ് പ്രസിഡന്റുമാർ), ആ.ഭാ.ബിജു, എ.വി കലേശൻ, (ജനറൽ സെക്രട്ടറിമാർ) കെ.എസ്.ശിവദാസ് (സംഘടനാ സെക്രട്ടറി), എം.ജി.ഗോവിന്ദൻകുട്ടി (സഹ സംഘടനാ സെക്രട്ടറി), പി.എസ്.വേണുഗോപാൽ (ട്രഷറർ), കെ.എൻ.പ്രകാശൻ തുണ്ടത്തുംകടവ്, എം.എൽ.സുരേഷ്, ബിജീഷ് ശ്രീധർ (സെക്രട്ടറിമാർ), ടി.പി. പത്മനാഭൻ (സമിതി അംഗം).