നെടുമ്പാശേരി: വടക്കേ അടുവാശേരി ശ്രീ ഊഴത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ മീനഭരണി താലപ്പൊലി മഹോത്സവം ഇന്ന് മുതൽ പത്ത് വരെ വിവിധ പരിപാടികളോടെ നടക്കും. ദിവസവും പുലർച്ചെ അഞ്ച് മുതൽ പ്രത്യേകപൂജകൾ. ഇന്ന് രാവിലെ 9ന് നാരായണീയ പാരായണം, രാത്രി 7.45ന് കൈകൊട്ടിക്കളി, തിരുവാതിരകളി, കരോക്കെ ഗാനമേള, നാളെ വൈകിട്ട് 5ന് ഭജനസന്ധ്യ, നൃത്തസംഗീത നാടകം, എട്ടാം തീയതി രാത്രി 7.45ന് തിരുവാതിരകളി, നൃത്തനൃത്ത്യങ്ങൾ, കെെകൊട്ടിക്കളി, ഒമ്പതാം തീയതി രാവിലെ 9ന് ദേവി മഹാത്മപാരായണം, രാത്രി 7.45ന് കോൽതിരുവാതിര, കൈകൊട്ടിക്കളി, നൃത്തനൃത്ത്യങ്ങൾ, പത്താം തീയതി രാവിലെ 6.30 മുതൽ പഞ്ചാരിമേളം, രാത്രി 8ന് പ്രസാദഊട്ട്, കളമെഴുത്തുംപാട്ടും, തായമ്പക, താലപ്പൊലി, മുടിയേറ്റ് എന്നിവയും നടക്കും.