fisat

കൊച്ചി: അങ്കമാലി ഫിസാറ്റ് എൻജിനീയറിംഗ് കോളേജ് വിദ്യാർത്ഥികളുടെ സംരംഭമായ തേർഡ് ഐയ്ക്ക് ഏഴു ലക്ഷം രൂപയുടെ ധനസഹായം. ബാംഗ്ലൂരിൽ നടന്ന ഇൻവെസ്റ്റേഴ്‌സ് മീറ്റിൽ നിന്ന് അഞ്ചു കമ്പനികളെയാണ് സാമ്പത്തിക സഹായത്തിനായി തിരഞ്ഞെടുത്തത്. വിദേശ സഞ്ചാരികൾക്കും കാഴ്ച പരിമിതർക്കും അഗ്നിസുരക്ഷാ പ്രവർത്തനം നടത്തുന്നവർക്കും പ്രയോജനം ലഭിക്കുന്ന പദ്ധതിയാണിത്. കണ്ണടയിലൂടെയാണ് ഇവർക്ക് വിവരങ്ങൾ ലഭ്യമാവുക. മൂടൽ മഞ്ഞോ, പൊടിപടലങ്ങളോ, യാത്ര ദുഷ്കരമാക്കുന്ന പ്രതിബന്ധങ്ങളോ ഇതിന് തടസമാകില്ല. അദ്ധ്യാപകരായ സി.മഹേഷ്, ഡോ.ആർ.രശ്മി, സൗമ്യ എസ്. രാജ് കമ്പ്യൂട്ടർ സയൻസ് വിഭാഗം മേധാവി ഡോ.ജ്യോതിഷ് കെ.ജോൺ എന്നിവരാണ് സംരംഭകർ.