
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ വിദേശഭാഷാ വിഭാഗം 13 മുതൽ 18 വരെ പ്രായമുള്ള കുട്ടികൾക്കായി അവധികാല കോഴ്‌സ് നടത്തുന്നു. ഏപ്രിൽ 15ന് ആരംഭിക്കുന്ന ക്ലാസിൽ ഫ്രഞ്ച്, ജർമൻ ഭാഷകൾ കുട്ടികളെ പരിചയപ്പെടുത്തും. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് , പ്രസംഗകല എന്നിവയിലും പരിശീലനം നൽകും. രാവിലെ 10 മുതൽ ഒരു മണി വരെയുള്ള 20 ദിവസത്തെ ക്ലാസുകൾ കുസാറ്റിലെ വിദേശഭാഷാ വകുപ്പിൽ നടക്കും. ആത്മവിശ്വാസം വളർത്തുകയും വ്യക്തിത്വ വികസനം സാദ്ധ്യമാക്കുകയും ചെയ്യുന്ന വിധത്തിലാണ് കോഴ്‌സ് ക്രമീകരിച്ചിരിക്കുന്നത്. ഫീസ് 6,500 രൂപ. വിവരങ്ങൾക്ക് : 6282167298