p

കൊച്ചി: 10, 12 ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി മേയിൽ രാവിലെ 7.30 മുതൽ 10.30 വരെ അവധിക്കാല ക്ലാസ് നടത്താൻ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകൾക്ക് ഹൈക്കോടതിയുടെ അനുമതി. കുടിവെള്ളം, ഫാൻ, ലൈറ്റ് തുടങ്ങിയവയും കുട്ടികളുടെ സുരക്ഷയും ഉറപ്പുവരുത്തണമെന്ന് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എം.എ. അബ്ദുൽ ഹക്കീം എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് നിർദ്ദേശിച്ചു.

ജൂൺ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ പാഠഭാഗങ്ങൾ പൂർത്തിയാക്കാൻ ബുദ്ധിമുട്ടായതിനാൽ വെക്കേഷൻ ക്ലാസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് കൗൺസിൽ ഒഫ് സി.ബി.എസ്.ഇ സ്‌കൂൾസ് കേരളയും പെരുമ്പാവൂരിലെ പ്രഗതി അക്കാഡമിയുമാണ് ഹർജി നൽകിയത്. ഫെബ്രുവരി-മാർച്ച് മാസത്തിൽ വാർഷിക പരീക്ഷ നടക്കാനിരിക്കെ പഠനം പൂർത്തിയാക്കാൻ കുട്ടികൾ കടുത്ത മാനസിക സമ്മർദ്ദം അനുഭവിക്കുന്നതായും സംഘടനാ രക്ഷാധികാരി ഡോ. ഇന്ദിര രാജൻ ഹർജിയിൽ ചൂണ്ടിക്കാട്ടി.

കേരള വിദ്യാഭ്യാസചട്ടം (കെ.ഇ.ആർ) ബാധകമല്ലാത്ത സ്‌കൂളുകളിൽ കെ.ഇ.ആർ പ്രകാരം അവധിക്കാലം ക്രമീകരിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്ന് കോടതി വിലയിരുത്തി.

കെ.​എ​സ്.​ഐ.​ഡി.​സി
ഹ​ർ​ജി​ ​മാ​റ്റി

കൊ​ച്ചി​:​ ​മാ​സ​പ്പ​ടി​ ​വി​വാ​ദ​ത്തി​ലെ​ ​സീ​രി​യ​സ് ​ഫ്രോ​ഡ് ​ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ​ ​ഓ​ഫീ​സ് ​(​എ​സ്.​എ​ഫ്.​ഐ.​ഒ​)​ ​അ​ന്വേ​ഷ​ണ​ത്തി​നെ​തി​രെ​ ​കെ.​എ​സ്.​ഐ.​ഡി.​സി​ ​ന​ൽ​കി​യ​ ​ഹ​ർ​ജി​ ​ഹൈ​ക്കോ​ട​തി​ ​മേ​യ് 30​ലേ​ക്കു​മാ​റ്റി.​ ​മ​റു​പ​ടി​ ​സ​ത്യ​വാ​ങ്മൂലം​ ​സ​മ​ർ​പ്പി​ക്കാ​ൻ​ ​എ​സ്.​എ​ഫ്.​ഐ.​ഒ​യ്ക്ക് ​ജ​സ്റ്റി​സ് ​ടി.​ആ​ർ.​ര​വി​ ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി.
മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​മ​ക​ൾ​ ​വീ​ണ​യു​ടെ​ ​ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​ ​എ​ക്‌​സാ​ലോ​ജി​ക് ​സൊ​ല്യൂ​ഷ​ൻ​സി​ന്,​ ​ന​ൽ​കാ​ത്ത​ ​സേ​വ​ന​ത്തി​ന് ​പ്ര​തി​ഫ​ലം​ ​ന​ൽ​കി​യ​തി​നെ​ക്കു​റി​ച്ചു​ള്ള​ ​എ​സ്.​എ​ഫ്.​ഐ.​ഒ​ ​അ​ന്വേ​ഷ​ണം​ ​കെ.​എ​സ്.​ഐ.​ഡി.​സി​യി​ലേ​ക്കും​ ​വ്യാ​പി​പ്പി​ക്കു​ന്ന​തി​നെ​ ​ചോ​ദ്യം​ ​ചെ​യ്താ​ണ് ​ഹ​ർ​ജി.​ ​സി.​എം.​ആ​ർ.​എ​ൽ​ ​ഡ​യ​റ​ക്ട​ർ​ ​ബോ​ർ​ഡി​ൽ​ ​കെ.​എ​സ്.​ഐ.​ഡി.​സി​യു​ടെ​ ​പ്ര​തി​നി​ധി​ ​ഉ​ണ്ടെ​ന്നും​ ​അ​തി​നാ​ൽ​ ​ഇ​ട​പാ​ടു​ക​ളെ​ക്കു​റി​ച്ച് ​അ​റി​യി​ല്ലെ​ന്ന​ ​വി​ശ​ദീ​ക​ര​ണം​ ​അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നു​മാ​ണ് ​എ​സ്.​എ​ഫ്.​ഐ.​ഒ​ ​വാ​ദം.

വി​ല്ക്കാ​ത്ത​ ​പാ​ഠ​പു​സ്ത​ക​ങ്ങ​ളു​ടെ​ ​പ​ണ​മ​ട​യ്ക്കൽ
ബാ​ദ്ധ്യ​ത​യി​ൽ​നി​ന്ന് ​ഒ​ഴി​വാ​ക്ക​ണം​:​ ​കെ.​പി.​എ​സ്.​ടി​ എ

തി​രു​വ​ന​ന്ത​പു​രം​:​ 9,​ 10​ ​ക്ലാ​സു​ക​ളി​ലെ​ ​വി​ല്ക്കാ​ത്ത​ ​പാ​ഠ​പു​സ്ത​ക​ങ്ങ​ളു​ടെ​ ​തു​ക​ ​ട്ര​ഷ​റി​യി​ല​ട​യ്‌​ക്ക​ണ​മെ​ന്ന​ ​സ​ർ​ക്കാ​ർ​ ​നി​ർ​ദ്ദേ​ശം​ ​പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്ന് ​കെ.​പി.​എ​സ്.​ടി​ ​എ​ ​സം​സ്ഥാ​ന​ ​സ​മി​തി.
ജി​ല്ലാ​ ​പാ​ഠ​പു​സ്ത​ക​ ​ഡി​പ്പോ​ക​ളു​ടെ​ ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ​ ​കൊ​ണ്ടു​വ​ന്ന​ ​മാ​റ്റം​ ​ഹൈ​സ്‌​കൂ​ളു​ക​ളി​ൽ​ ​പാ​ഠ​പു​സ്ത​ക​ ​സൊ​സൈ​റ്റി​ക​ളു​ടെ​ ​ചു​മ​ത​ല​യു​ള്ള​ ​അ​ദ്ധ്യാ​പ​ക​രെ​ ​ഭാ​രി​ച്ച​ ​സാ​മ്പ​ത്തി​ക​ബാ​ദ്ധ്യ​ത​യി​ലേ​ക്ക് ​ത​ള്ളി​വി​ടു​ന്ന​താ​ണ്.
പു​സ്ത​ക​ങ്ങ​ളു​ടെ​ ​പ​ണ​മ​ട​യ്ക്കേ​ണ്ട​ത് ​സെ​ക്ര​ട്ട​റി​മാ​രു​ടെ​ ​വ്യ​ക്തി​ഗ​ത​ ​ബാ​ദ്ധ്യ​ത​യാ​യി​ ​മാ​റു​ന്ന​ ​സാ​ഹ​ച​ര്യം​ ​അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ​കെ.​പി.​എ​സ്.​ടി.​എ​ ​സം​സ്ഥാ​ന​ ​സ​മി​തി​ ​അ​റി​യി​ച്ചു.

സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​കെ.​അ​ബ്ദു​ൾ​ ​മ​ജീ​ദ് ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​പി.​കെ.​ ​അ​ര​വി​ന്ദ​ൻ,​ ​ട്ര​ഷ​റ​ർ​ ​വ​ട്ട​പ്പാ​റ​ ​അ​നി​ൽ​കു​മാ​ർതുടങ്ങി​യവ​ർ​ ​പ്ര​സം​ഗി​ച്ചു.