പറവൂർ: പറവൂർ സഹകരണ ബാങ്കിനെതിരെ വിജിലൻസ് രജിസ്റ്റർ ചെയ്ത കേസ് നിയമപരമായി നേരിടുമെന്ന് ബാങ്ക് ഭരണസമിതി അറിയിച്ചു. രണ്ട് ഇടപാടുകളിൽ സാങ്കേതിക പിശക് മൂലമുണ്ടായ കുറവുകളാണ് കേസിന് കാരണം. ആദായനികുതി വകുപ്പ് ബാങ്കിന് ചുമത്തിയ ഭീമമായ നികുതി ഡിമാന്റുകൾ ഒഴിവാക്കുന്നതിനാണ് പ്രത്യേക അഭിഭാഷക ഓഫീസിന്റെ സേവനം ഉപയോഗപ്പെടുത്തുന്നത്. ഈ സേവനം ലഭ്യമായതിനാൽ ബാങ്കിന് വലിയ തുക നികുതി ഇളവായി ലഭിച്ചിട്ടുണ്ടെന്നും ഭരണസമിതി അറിയിച്ചു.