babu-
ബാബു

പറവൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ ചേന്ദമംഗലം തെക്കുംപുറം പൊന്നാനിപറമ്പ് ബാബുവിനെ (44) പറവൂർ അതിവേഗ സ്പെഷ്യൽകോടതി അഞ്ചുവർഷം കഠിനതടവ് ശിക്ഷിച്ചു.10,000രൂപ പിഴയുമൊടുക്കണം. പിഴഅടച്ചില്ലെങ്കിൽ ആറുമാസം അധികതടവ് അനുഭവിക്കണം. പിഴത്തുക അതിജീവിതയുടെ പുനരധിവാസത്തിന് നൽകണം.

2023 ഫെബ്രുവരി അഞ്ചിന് വളർത്തുനായയോടൊപ്പം നടക്കാനിറങ്ങിയപ്പോഴാണ് പ്രതി പെൺകുട്ടിയോട് മോശമായി പെരുമാറിയത്. വടക്കേക്കര പൊലീസാണ് കേസന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രൊസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ പ്രവിത ഗിരീഷ്‌കുമാർ ഹാജരായി.