
ഉദയംപേരൂർ : പത്താംമൈൽ സമന്വയ റെസിഡന്റ്സ് അസോസിയേഷൻ ഉദയംപേരൂർ ജനമൈത്രി പൊലീസുമായി സഹകരിച്ച് 'നന്മയിലേക്ക് നല്ല മനസോടെ" എന്ന പേരിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കും. ഞായർ രാവിലെ 10ന് പാലക്കാപറമ്പിൽ പത്മാവതി രാമചന്ദ്രന്റെ വസതിയിൽ എഡ്രാക് പ്രസിഡന്റ് രംഗദാസപ്രഭു ഉദ്ഘാടനം ചെയ്യും. ബീറ്റ് പൊലീസ് ഓഫീസർ രമ്യമോൾ ക്ലാസെടുക്കും. അസോസിയേഷൻ പ്രസിഡന്റ് വർഗീസ് ടി.എ. അദ്ധ്യക്ഷതവഹിക്കും. രാഷ്ട്രപതിയുടെ മെഡൽ നേടിയ ടി.എം. രാജേഷ്, മറൈൻ കെമിസ്ട്രിയിൽ പി.എച്ച്.ഡി കരസ്ഥമാക്കിയ പ്രിൻസി എം. ജോൺ, ജോ. ആർ.ടി.ഒ.ബിജു കെ.ജി., കാർട്ടൂൺ മത്സര വിജയി അദ്വൈത് കെ.കൃഷ്ണ എന്നിവരെ ആദരിക്കും.