y

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ സേവാഭാരതിയുടെ പുതിയ ഓഫീസ് കെട്ടിടത്തിന്റെ ഗൃഹപ്രവേശം സി.എം.എഫ്.ആർ.ഐ ഡയറക്ടർ ഡോ. ഗോപാലകൃഷ്ണൻ ഭദ്രദീപം കൊളുത്തി നിർവഹിച്ചു. ഗവ. ഗേൾസ് ഹൈസ്കൂൾ വെസ്റ്റ് ഗേറ്റിനടുത്താണ് പുതിയ ഓഫീസ്. സേവാഭാരതി സംസ്ഥാന സെക്രട്ടറി രാജിമോൾ, ജില്ലാ സെക്രട്ടറി ബിജു, സംഘടനാ സെക്രട്ടറി മണികണ്ഠൻ, മഹാനഗർ സംഘചാലക് അഡ്വ. വിജയകുമാർ, നഗർ സംഘചാലക് ദേവദാസ്, ജില്ലാ വിദ്യാർത്ഥിപ്രമുഖ് ഹരി, നഗർ സഹകാര്യവാഹക് ഹരിദാസ്, സേവാഭാരതി പ്രിസിഡന്റ് മണി ചിറ്റാടി, തൃപ്പൂണിത്തുറ ബി.ജെ.പി മണ്ഡലം പ്രസിഡന്റ് അജിത് കുമാർ, പ്രതിപക്ഷ നേതാവ് പി.കെ. പീതാംബരൻ എന്നിവർ പങ്കെടുത്തു.