thozhuthungal-temple-
തോഴുത്തുങ്കൽ ഭഗവതി ക്ഷേത്രം

പറവൂർ: മൂത്തകുന്നം ശ്രീദേവിസമാജം തൊഴുത്തുങ്കൽ ഭഗവതി ക്ഷേത്രത്തിൽ മീനഭരണി മഹോത്സവത്തിന് മോഹനൻ തന്ത്രിയുടേയും അനീഷ് ശാന്തിയുടേയും കാർമ്മികത്വത്തിൽ കൊടിയേറി. മഹോത്സവദിനങ്ങളിൽ അഭിഷേകം, കലശപൂജ, എഴുന്നള്ളിപ്പ്, കലശാഭിഷേകം, നടയ്ക്കൽപറ, ദീപക്കാഴ്ച എന്നിവ ഉണ്ടാകും. ഇന്ന് വൈകിട്ട് 4ന് മുത്തപ്പൻകളം, ഏഴരക്ക് ഗാനസന്ധ്യ. നാളെ വൈകിട്ട് 6ന് ദേവീകളം, 6ന് താലം എതിരേൽപ്പ്, രാത്രി 8ന് കരോക്കെ ഗാനമേള. 8ന് വൈകിട്ട് 6ന് യക്ഷിക്കളം, രാത്രി 8ന് തിരുവാതിരക്കളി, എട്ടരക്ക് നൃത്തസന്ധ്യ. മഹോത്സവദിനമായ 9ന് രാവിലെ 9ന് കാഴ്ചശ്രീബലി, പഞ്ചാരിമേളം തുടർന്ന് ഓട്ടൻതുള്ളൽ, വൈകിട്ട് 5ന് പകൽപ്പൂരം, രാത്രി 10ന് കഥാപ്രസംഗം - കർണൻ, പുലർച്ചെ ആറാട്ട്, വിളക്കിനെഴുന്നള്ളിപ്പ്, ഗുരുതിക്ക് ശേഷം കൊടിയിറക്കം.