കൊച്ചി: സ്‌കൂൾ വിദ്യാർത്ഥികളിൽ ആത്മവിശ്വാസം വളർത്താൻ ചിറ്റിലപ്പിള്ളി സ്‌ക്വയറിൽ പരിശീലന പദ്ധതികൾ നടത്തും. മാനസികസംഘർഷം ലഘൂകരിക്കുന്നതിനും ഏകാഗ്രതയും ലക്ഷ്യബോധവും വർദ്ധിപ്പിക്കുന്നതിനും ഉപകരിക്കുന്നതാണ് പരിശീലനം.

വിദ്യാർത്ഥികൾക്കും വീട്ടമ്മമാർക്കുമായി നീന്തൽ, റോളർ സ്‌കേറ്റിംഗ്, തായ്‌ക്വണ്ടോ, സൂംബാഡാൻസ് പരിശീലന ക്യാമ്പുകളും നടക്കുന്നുണ്ട്. വിവരങ്ങൾക്ക്: 7558942424.

ഒന്നാംവാർഷികം പ്രമാണിച്ച് പത്ത്, പന്ത്രണ്ട് ക്ലാസുകളിൽ പരീക്ഷയെഴുതിയവർ ഹാൾടിക്കറ്റ് കാണിച്ചാൽ 50ശതമാനം ഇളവും ലഭിക്കും. 60വയസിന് മുകളിലുള്ളവർക്കും 50 ശതമാനം ഇളവുണ്ട്.

വെൽനെസിന് പ്രാധാന്യം കൊടുത്തുകൊണ്ട് കേരളത്തിൽ ആദ്യമായി ആരംഭിച്ച ഫാമിലി എന്റർടെയിൻമെന്റ് സെന്ററാണ് ചിറ്റിലപ്പിള്ളി സ്‌ക്വയർ. പ്രവേശനഫീസ് ദിവസനിരക്കിലും മാസനിരക്കിലും ലഭ്യമാണ്. സ്വിമ്മിംഗ്പൂൾ, സിപ്പ്‌ലൈൻ, റോപ്പ്‌വാക്ക്, റോക്ക് ക്ലൈമ്പിംഗ്, ഓപ്പൺ ജിം, നെറ്റ്‌വാക്ക്, ക്രിക്കറ്റ് പിച്ച്, മൾട്ടി കോർട്ട്, ഫാമിലി ഫുട്‌ബാൾ ടർഫ്, കിഡ്‌സ് എന്റർടെയിൻമെന്റ് സോൺ എന്നിവ പാർക്കിന്റെ ആകർഷണങ്ങളാണ്.
മീറ്റിംഗ് ഹാളുകൾ, റൂഫ്ഡ് ഓപ്പൺ തിയേറ്റർ, ത്രീസ്റ്റാർ നിലവാരത്തിലുള്ള മുറികൾ, റെസ്റ്റോറന്റ്, കൂടാതെ വിവിധ കോർപ്പറേറ്റ് മീറ്റിംഗുകൾക്കും സൗന്ദര്യ മത്സരങ്ങൾ ഉൾപ്പെടെ വിവിധ പരിപാടികൾക്ക് അനുയോജ്യമായ കൺവെൻഷൻ സെന്റർ, സിനിമാഷൂട്ടിംഗിനുള്ള സൗകര്യങ്ങൾ, വിശാലമായ കവേർഡ് പാർക്കിംഗ് സംവിധാനം എല്ലാം ഉൾക്കൊള്ളുന്നതാണ് സീപോർട്ട് എയർപോർട്ട് റോഡിൽ തൃക്കാക്കര ഭാരത് മാതാ കോളേജിന് എതിർവശം 11ൽ പരം ഏക്കർ വിസ്തൃതിയിലെ ചിറ്റിലപ്പിള്ളി സ്‌ക്വയർ.