
കൊച്ചി: സ്ത്രീ ശാക്തീകരണവും കുട്ടികളുടെ സുരക്ഷയും ലക്ഷ്യമാക്കി ഓറഞ്ച് റണ്ണേഴ്‌സ് ആൻഡ് റൈഡേഴ്‌സ് ക്ലബ് സംഘടിപ്പിക്കുന്ന മിനി മാരത്തൺ നാളെ നടക്കും. 12 കിലോമീറ്റർ മിനി മാരത്തൺ, നാല് കിലോമീറ്റർ ഫാമിലി മാരത്തൺ വിഭാഗങ്ങളിലായി അഞ്ഞൂറിലേറെ പേർ പങ്കെടുക്കും. രാജേന്ദ്ര മൈതാനത്ത് നിന്ന് രാവിലെ ആറിന് മിനി മാരത്തണും 6.30ന് ഫാമിലി മാരത്തണും അസി. ഐ.ജി. ജി.പൂങ്കുഴലി ഫ്‌ളാഗ് ഓഫ് ചെയ്യും.
ഫോർഷോർ റോഡ്, മാധവൻ നായർ റോഡ്, എംജി റോഡ്, വാര്യത്ത് റോഡ്, ഡിഎച്ച് ഗ്രൗണ്ട്, ഹൈക്കോടതി ജംഗ്ഷൻ വഴി ചാത്യാത്ത് റോഡിലെത്തി തിരികെ രാജേന്ദ്രമൈതാനത്ത് എത്തിച്ചേരും വിധമാണ് മിനി മാരണത്തൺ.