കൊച്ചി: എസ്.എ.ൻ.ഡി.പി. യോഗം 5515 അരുവിപ്പുറം കുടുംബയൂണിറ്റ് വനിതാ സംഘത്തിന്റെ നേതൃത്വത്തിൽ എരൂർ കലാശ്രീ നൃത്ത ഹാളിൽ ആരംഭിച്ച 'കുട്ടിക്കൂട്ടം 2024' സ്വാമിനി നിത്യ ചിന്മയി ഉദ്ഘാടനം ചെയ്തു. വനിതാ സംഘം സെക്രട്ടറി പ്രതിഭാ ഷാജി അദ്ധ്യക്ഷയായിരുന്നു. ഇല്ലിക്കൽ ബാബു സംസാരിച്ചു. ക്യാമ്പിൽ വ്യക്തിത്വ വികസന ക്ലാസുകൾ, ലഹരി വിരുദ്ധ ക്ലാസുകൾ തുടങ്ങിയവയുണ്ടാകും. ഞായറാഴ്ച ക്യാമ്പ് സമാപിക്കും.