
കൊച്ചി: ചാലക്കുടിയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ബെന്നി ബഹനാൻ പൊതുപര്യടനം ആരംഭിച്ചു. എൽ.ഡി.എഫ് സ്ഥാനാർത്ഥി പ്രൊഫ.സി. രവീന്ദ്രനാഥ് കൊടുങ്ങല്ലൂരിൽ പര്യടനം നടത്തി. വ്യക്തികളെയും സ്ഥാപനങ്ങളും സന്ദർശിക്കുന്ന തിരക്കിലായിരുന്നു എൻ.ഡി.എ സ്ഥാനാർത്ഥി കെ.എ. ഉണ്ണിക്കൃഷ്‌ണൻ.
എൽ.ഡി.എഫ് സ്ഥാനാർത്ഥി പ്രൊഫ.സി. രവീന്ദ്രനാഥ് കൊടുങ്ങല്ലൂർ നിയമസഭാ മണ്ഡലത്തിലാണ് ഇന്നലെ പര്യടനം. മാമ്പ്രയിൽ ആരംഭിച്ച പര്യടനം കുളൂർ, പൊയ്യ, മാള, പുത്തൻചിറ, അന്നമനട, വെള്ളാനെല്ലൂർ, കൊടുങ്ങലൂർ, മേലഡൂർ, അന്നമനട, പാലിശ്ശേരി, കൂഴൂർ, കൊച്ചുകടവ്, തിരുമുക്കുളം, പൂപ്പത്തി, ആനപ്പാറ, നാരായണമംഗലം, ടി.കെ.എസ്. പുരം എന്നിവ പിന്നിട്ട് കൊടുങ്ങല്ലൂർ വയലാറിൽ സമാപിച്ചു. നവചാലകുടിയെന്ന ആശയം പങ്കുവച്ചാണ് അദ്ദേഹം പ്രസംഗിച്ചത്.
യു.ഡി.എഫ് സ്ഥാനാർത്ഥി ബെന്നി ബഹനാന്റെ വാഹനപ്രചാരണ യാത്ര ഇന്നലെ ആരംഭിച്ചു. കെ.പി.സി.സി മുൻ അദ്ധ്യക്ഷൻ വി.എം. സുധീരൻ കുറുപ്പുംപടി തുരുത്തിയിൽ ഉദ്ഘാടനം ചെയ്തു.
തുരുത്തി, അകനാട്, കൊമ്പനാട്, വേങ്ങൂർ, പയ്യാൽ, പനച്ചിയം, ഓടയ്ക്കാലി, നെല്ലിമോളം, കീഴില്ലം, വളയൻചിറങ്ങര, പുല്ലുവഴി തുടങ്ങിയ സ്ഥലങ്ങളിൽ പര്യടനം നടത്തി. ഇന്ന് ചാലക്കുടി മണ്ഡലത്തിലെ കാടുകുറ്റി, കൊരട്ടി, കൊടകര എന്നിവിടങ്ങളിലാണ് പര്യടനം.
എൻ.ഡി.എ. സ്ഥാനാർത്ഥി കെ.എ. ഉണ്ണിക്കൃഷ്ണൻ അങ്കമാലിയിൽ പ്രമുഖ വ്യക്തികളേയും സ്ഥാപനങ്ങളും സന്ദർശിച്ചു. കാലടി ആദിശങ്കര കീർത്തി സ്തംഭത്തിൽ ദർശനം നടത്തി, കാഞ്ചി ശങ്കര പബ്ലിക് സ്‌കൂൾ സന്ദർശിച്ചു. കാലടി, മലയാറ്റൂർ, അയ്യമ്പുഴ മേഖലയിൽ ആരാധനാലയങ്ങൾ സന്ദർശിച്ചു. ചാലക്കുടിയിൽ റോഡ് ഷോയിലും കൺവെൻഷനിലും പങ്കെടുത്തു.