air-asia

നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും ബാങ്കോക്കിലേക്ക് കൂടുതൽ വിമാനക്കമ്പനികൾ സർവീസ് ആരംഭിച്ചു. നിലവിൽ എയർ ഏഷ്യ ആഴ്ച്ചയിൽ നടത്തിയിരുന്ന ഏഴ് സർവീസുകൾക്ക് പുറമെ കഴിഞ്ഞ വ്യാഴാഴ്ച്ച മുതൽ തായ് എയർവേയ്സും ഇന്നലെ മുതൽ ലയൺസ് എയറും ആഴ്ച്ചയിൽ മൂന്ന് വീതം സർവീസുകളാണ് ആരംഭിച്ചത്.

ഇതോടെ കൊച്ചിയിൽ നിന്നും ബാങ്കോക്കിലേക്ക് ആഴ്ച്ചയിൽ 13 സർവീസുകളായി ഉയർന്നു. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് തായ് എയർവേയ്സിന്റെ ബാംങ്കോക്ക് സർവീസ്. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് ലയൺ എയർ സർവീസ് നടത്തുന്നത്.