തൃപ്പൂണിത്തുറ: വേനൽ രൂക്ഷമായതോടെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി വാഹനങ്ങൾ കഴുകുന്നതിനും വളർത്തുമൃഗങ്ങളെ കുളിപ്പിക്കുന്നതിനും കുടിവെള്ളം ഉപയോഗിക്കരുതെന്ന് തൃപ്പൂണിത്തുറ ജല അതോറിറ്റി അധികൃതർ അറിയിച്ചു. പൊതുടാപ്പിലും കുടിവെള്ള കണക്ഷനുകളിൽനിന്നും അനധികൃതമായി ജലമോഷണം നടത്തുന്നവർക്കെതിരെ പിഴ ഉൾപ്പെടെയുള്ള നിയമപരമായ നടപടി കൈക്കൊള്ളും. വരൾച്ച രൂക്ഷമായ സാഹചര്യത്തിൽ കുടിവെള്ളത്തിന്റെ ദുരുപയോഗം ഒഴിവാക്കണമെന്ന് അസി.എക്സി. എൻജിനിയർ അഭ്യർത്ഥിച്ചു.