ആലുവ: എൻ.ഡി.എ ആലുവ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കൺവൻഷൻ ഇന്ന് വൈകിട്ട് 5.30ന് ആലുവ തോട്ടക്കാട്ടുകര പ്രിയദർശനി ടൗൺ ഹാളിൽ പത്മജ വേണുഗോപാൽ ഉദ്ഘാടനം ചെയ്യും. സ്ഥാനാർത്ഥി കെ.എ. ഉണ്ണിക്കൃഷ്ണൻ പ്രസംഗിക്കും. ബി.ജെ.പി, ബി.ഡി.ജെ.എസ്, എൽ.ജെ.പി തുടങ്ങിയ പാർട്ടികളുടെ സംസ്ഥാന നേതാക്കൾ പങ്കെടുക്കും. പുതിയതായി ബി.ജെ.പിയിർ ചേർന്നവർക്ക് കൺവൻഷനിൽ സ്വീകരണം നൽകും. ബി.ജെ.പിയിൽ ചേർന്ന ശേഷം പത്മജ വേണുഗോപാൽ ആദ്യമായിട്ടാണ് ജില്ലയിലെ ഒരു പൊതുപരിപാടിയിൽ പങ്കെടുക്കുന്നത്.