
ചോറ്റാനിക്കര: എസ്.എൻ.ഡി.പി യോഗം വടകര നോർത്ത് ശാഖാ വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും തലയോലപ്പറമ്പ് യൂണിയൻ പ്രസിഡന്റ് ഇ.ഡി. പ്രകാശൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി അഡ്വ എസ്. ഡി. സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായി വേണപ്പൻ വി.വി. (പ്രസിഡന്റ്), അനിൽകുമാർ എം.കെ. (വൈസ് പ്രസിഡന്റ് ), സജീവ് കുമാർ.ഡി (സെക്രട്ടറി ), പ്രകാശൻവാളോക്കോട് (യൂണിയൻ കമ്മിറ്റി അംഗം ), സോമൻ പി.പി., ശ്രീനിവാസൻ കാർത്തിക, ജോഷി തുരുത്തേൽ, അനിൽകുമാർ കെ. ആർ., രഞ്ജിത് വി.ആർ., വത്സല മോഹനൻ, വിഷ്ണുപ്രിയ (എക്സിക്യുട്ടീവ് കമ്മിറ്റി), സന്തോഷ് മാവുങ്കൽ, ദാസൻ ഈനം പ്ലാവിൽ, സുഷമ സുഗതൻ (പഞ്ചായത്ത് കമ്മിറ്റി) എന്നിവരെ തിരഞ്ഞെടുത്തു. യൂണിയൻ വൈസ് പ്രസിഡന്റ് രഞ്ജിത് രാജപ്പൻ, ശാഖാ പ്രസിഡന്റ് രഞ്ജിത് മഠത്തിൽ, സെക്രട്ടറി ശശീന്ദ്രൻ പെരുംകുളത്തിൽ, അഭിലാഷ് രാമൻകുട്ടി എന്നിവർ സംസാരിച്ചു.