morning
മോർണിംഗ് സ്റ്റാർ കോളെജ് വിദ്യാർത്ഥികൾ ടൗണിൽ സംഭാര വിതരണത്തിനെത്തിയപ്പോൾ

അങ്കമാലി. മോർണിംഗ് സ്റ്റാർ ഹോം സയൻസ് കോളേജ് എൻ.എസ്.എസ്. യൂണിറ്റും മിൽക്കി മിസ്റ്റും സംയുക്തമായി 1000 പായ്ക്കറ്റ് സംഭാര വിതരണം നടത്തി. കൊടുംചൂടിൽ നിന്ന് ആശ്വാസത്തിനായി ട്രാഫിക് പോലീസിനും, അങ്കമാലി കെ.എസ്. ആർ.ടി.സി ബസ് സ്റ്റാൻഡിലും, അങ്കമാലി പോലീസ് സ്റ്റേഷനിലും കൂടാതെ ഓട്ടോറിക്ഷ ഡ്രൈവർമാർക്കും സംഭാര പായ്ക്കറ്റുകൾ വിതരണം ചെയ്തു. കെ.എസ്.ആർ.ടി.സി. ബസ്റ്റാൻഡിൽ വെച്ച് മിൽക്കി മിസ്റ്റ് ഉടമ നെബു വർഗീസ് അബ്രഹാം അസിസ്റ്റന്റ് ട്രാൻസ്പോർട്ട് ഓഫീസർ പി.എ. അഭിലാഷിന് സംഭാരം നൽകി പരിപാടി ഉദ്ഘാടനം ചെയ്തു. ജാൻസി വർഗീസ്, മോർണിംഗ് സ്റ്റാർ കോളേജ് എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ഡോ. നവ്യ ആന്റണി എന്നിവർ നേതൃത്വം നൽകി. പൊതിച്ചോറ് വിതരണവും നടത്തി.