 
കാലടി: മഞ്ഞപ്ര ഗ്രാമക്ഷേമം ലൈബ്രറിയിൽ കുടിപ്പള്ളിക്കൂടത്തിന്റെ പ്രവർത്തനം ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. ഷാജി ഉദ്ഘാടനം ചെയ്തു. അരിയിൽ കുട്ടികളുടെ വിരലുകൊണ്ട് അക്ഷരങ്ങൾ എഴുതിച്ചായിരുന്നു വിദ്യാരംഭം. രണ്ട് മാസം കൊണ്ട് കുട്ടികളെ മലയാളം എഴുതാനും വായിക്കാനും പഠിപ്പിക്കും. പരമ്പരാഗതമായി കുട്ടികളെ മലയാളം അക്ഷരങ്ങൾ പഠിപ്പിക്കുന്ന മാണിക്യമംഗലം കളരിക്കൽ കുടുംബത്തിലെ മീനയാണ് അദ്ധ്യാപിക. ലൈബ്രറി പ്രസിഡന്റ് സജീവ് അരീക്കൽ അദ്ധ്യക്ഷനായി. സെക്രട്ടറി കെ.കെ.വിജയൻ, വനിതാവേദി പ്രസിഡന്റ് വിജയലക്ഷ്മി ചന്ദ്രൻ, പി.കെ.കുട്ടൻ എന്നിവർ പ്രസംഗിച്ചു.