p

കൊ​ച്ചി​:​ ​ക​രു​വ​ന്നൂ​ർ​ ​ബാ​ങ്ക് ​ത​ട്ടി​പ്പു​കേ​സി​ൽ​ ​എ​ൻ​ഫോ​ഴ്‌​മെ​ന്റ് ​ഡ​യ​റ​ക്ട​റേ​റ്റി​ൽ​ ​ഹാ​ജ​രാ​യ​ ​സി.​പി.​എം​ ​തൃ​ശൂ​ർ​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​ ​എം.​എം.​ ​വ​ർ​ഗീ​സി​നെ​ ​ആ​ദാ​യ​നി​കു​തി​ ​വ​കു​പ്പും​ ​ചോ​ദ്യം​ ​ചെ​യ്തു.​ ​രാ​വി​ലെ​ 11​ന് ​ആ​രം​ഭി​ച്ച് ​രാ​ത്രി​യും തുടർന്നു. സി.​പി.​എം​ ​ജി​ല്ലാ​ ​സെ​ക്ര​ട്ടേ​റി​യ​റ്റ് ​അം​ഗ​വും​ ​കൗ​ൺ​സി​ല​റു​മാ​യ​ ​പി.​കെ.​ ​ഷാ​ജ​നെ​യും​ ​ഇ.​ഡി​ ​ഇ​ന്ന​ലെ​ ​ചോ​ദ്യം​ ​ചെ​യ്തു.​ ​ ഷാജനെ രാത്രി​ പത്തോടെ വി​ട്ടയച്ചു.

ദേശസാത്കൃത ബാങ്കിന്റെ തൃശൂരിലെ ശാഖയിൽ നിന്ന് വൻതുക പിൻവലിച്ചതുമായി ബന്ധപ്പെട്ടാണ് ആദായനികുതി വകുപ്പിന്റെ ചോദ്യംചെയ്യൽ. പിൻവലിച്ച തുക സി.പി.എമ്മിന്റെ അക്കൗണ്ടിൽ നിന്നാണെന്ന് ഇന്നലെ രാവിലെ പരിശോധനയിൽ കണ്ടെത്തിയിരുന്നു. പാർട്ടി നൽകിയ റിട്ടേണിൽ ഈ ഇടപാട് രേഖപ്പെടുത്തിയിട്ടില്ല. ബാങ്കിൽ പരിശോധന നടത്തി ശേഖരിച്ച രേഖകൾ സഹിതമാണ് ആദായനികുതി ഉദ്യോഗസ്ഥർ ഇ.ഡി ഓഫീസിലെത്തി വർഗീസിനെ ചോദ്യം ചെയ്തത്.

സി.പി.എമ്മിന് ബാങ്കിൽ അഞ്ച് രഹസ്യ അക്കൗണ്ടുകളുണ്ടെന്ന കണ്ടെത്തലുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ഇ.ഡി ചോദിച്ചത്. ജില്ലയിലെ മറ്റു സഹകരണ ബാങ്കുകളിലെ 15 അക്കൗണ്ടുകളുടെ വിവരങ്ങളും തേടിയതായാണ് സൂചന. നാലാം തവണയാണ് വർഗീസിനെ ഇ.ഡി ചോദ്യം ചെയ്യുന്നത്.

കരുവന്നൂർ തട്ടിപ്പ് അന്വേഷിക്കാൻ സി.പി.എം ജില്ലാ കമ്മിറ്റി നിയമിച്ച കമ്മിഷനിൽ അംഗമായിരുന്നു ഷാജൻ. കമ്മിഷൻ അംഗമായിരുന്ന മുൻ എം.പി പി.കെ. ബിജുവിനെ വ്യാഴാഴ്ച ചോദ്യം ചെയ്തിരുന്നു. തിങ്കളാഴ്ച വീണ്ടും ഹാജരാകാൻ ബിജുവിന് നോട്ടീസ് നൽകിയിട്ടുണ്ട്. സി.പി.എമ്മിന് രഹസ്യ അക്കൗണ്ടുകളില്ലെന്ന് വർഗീസ് മാദ്ധ്യമങ്ങളോട് പറഞ്ഞു.

കോ​ഴി​ക്കോ​ട് ​മെ​ഡി.
കോ​ളേ​ജി​ലെ​ ​പീ​ഡ​നം:
അ​നി​ത​യ്ക്ക് ​വീ​ഴ്ച​യെ​ന്ന് ​മ​ന്ത്രി

പ​ത്ത​നം​തി​ട്ട​ ​:​ ​കോ​ഴി​ക്കോ​ട് ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ലെ​ ​പീ​ഡ​ന​ ​കേ​സി​ൽ​ ​അ​തി​ജീ​വി​ത​യ്ക്ക് ​അ​നു​കൂ​ല​മാ​യി​ ​മൊ​ഴി​ ​ന​ൽ​കി​യ​ ​സീ​നി​യ​ർ​ ​ന​ഴ്സിം​ഗ് ​ഓ​ഫീ​സ​ർ​ ​അ​നി​ത​യെ​ ​കു​റ്റ​പ്പെ​ടു​ത്തി​ ​മ​ന്ത്രി​ ​വീ​ണാ​ജോ​ർ​ജ്.​ ​ഡി.​എം.​ഇ​യു​ടെ​ ​അ​ന്വേ​ഷ​ണ​ ​റി​പ്പോ​ർ​ട്ടി​ൽ​ ​അ​നി​ത​യു​ടെ​ ​വീ​ഴ്ച​ ​വ്യ​ക്ത​മാ​ണെ​ന്ന് ​മ​ന്ത്രി​ ​പ​റ​ഞ്ഞു.​ ​വീ​ഴ്ച​ ​ബോ​ദ്ധ്യ​പ്പെ​ട്ട​ത് ​കൊ​ണ്ടാ​ണ് ​ജോ​ലി​യി​ൽ​ ​തി​രി​ച്ചെ​ടു​ക്കാ​ത്ത​ത്.
ഇ​ത് ​ഹൈ​ക്കോ​ട​തി​യെ​ ​അ​റി​യി​ക്കും.​ ​കോ​ട​തി​ ​പ​റ​യും​ ​പോ​ലെ​ ​തു​ട​ർ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്കും.
അ​തി​ജീ​വി​ത​യ്‌​ക്കൊ​പ്പ​മാ​ണ് ​സ​ർ​ക്കാ​ർ.​ ​അ​നി​ത​ ​കൂ​ടി​ ​ഡ്യൂ​ട്ടി​യി​ൽ​ ​ഉ​ള്ള​പ്പോ​ഴാ​ണ് ​വീ​ഴ്ച​യു​ണ്ടാ​യ​ത്.​ ​അ​തി​ന്റെ​ ​ഭാ​ഗ​മാ​ണ് ​ന​ട​പ​ടി.​ ​അ​തി​ജീ​വി​ത​യു​ടെ​ ​ഭാ​ഗ​ത്തു​നി​ന്ന് ​ചി​ന്തി​ച്ച​ത് ​കൊ​ണ്ടാ​ണ് ​ന​ട​പ​ടി​യെ​ടു​ത്ത​ത്.​ ​ആ​ക്ര​മ​ണ​ത്തി​ന് ​ഇ​ര​യാ​യ​ ​ആ​ളെ​ ​ആ​ർ​ക്കും​ ​ക​യ​റി​ച്ചെ​ല്ലാ​വു​ന്ന​ ​ഇ​ട​ത്ത് ​പാ​ർ​പ്പി​ക്ക​രു​താ​യി​രു​ന്നു.​ ​വീ​ഴ്ച​ ​വ​രു​ത്തി​യ​ ​മ​റ്റു​ള്ള​വ​ർ​ക്കെ​തി​രെ​യും​ ​ന​ട​പ​ടി​ ​എ​ടു​ക്കേ​ണ്ട​തു​ണ്ടെ​ന്നും​ ​മ​ന്ത്രി​ ​പ​റ​ഞ്ഞു.