ആലുവ: ശിവരാത്രിയോടനുബന്ധിച്ച് നഗരസഭ മണപ്പുറത്ത് സംഘടിപ്പിച്ചിട്ടുള്ള ദൃശ്യോത്സവത്തിന്റെ നാലാം ദിവസത്തെ സാംസ്കാരിക സമ്മേളനം സിനിമ താരം സിനോജ് വർഗീസ് ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർ ദിവ്യ സുനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ എം.ഒ. ജോൺ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ഫാസിൽ ഹുസൈൻ, ലിസ ജോൺസൺ, കൗൺസിലർമാരായ ഷമ്മി സെബാസ്റ്റ്യൻ, എൻ. ശ്രീകാന്ത്, വിദ്യ ബിജു, ഡീന ഷിബു എന്നിവർ പങ്കെടുത്തു. സമ്മേളനശേഷം സ്വരസുധ അവതരിപ്പിച്ച പഴയകാല ചലച്ചിത്ര ഗാനാലാപനവും കൈകൊട്ടിക്കളിയും നടന്നു.