അങ്കമാലി :അന്തർദേശീയ തീർത്ഥാടന കേന്ദ്രമായ മലയാറ്റൂർ - കുരിശുമുടി പുതുഞായർ തിരുനാളിനും, എട്ടാമിട പെരുന്നാളിനും സീറോ മലബാർ സഭ സിനഡ് തീരുമാനിച്ച ഏകീകൃത ബലി അർപ്പണം സെന്റ് തോമസ് പള്ളിയിലും കുരിശുമുടിയിലും അർപ്പിക്കണമെന്ന് കാത്തലിക്ക് നസ്രാണി അസോസിയേഷൻ ആവശ്യപ്പെട്ടു. സഭ വിശ്വാസികൾക്ക് അവകാശപ്പെട്ട സിനഡ് കുർബാന അർപ്പിക്കാൻ വൈദികർ സ്വയം തയ്യറാകണം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്ന് വരെ അനേകായിരം വിശ്വാസികളാണ് തിരുനാൾ ആഘോഷ ഭാഗമായി മലയാറ്റൂർ മലചവിട്ടാൻ എത്തുന്നത്. വിശ്വാസ സമൂഹത്തിന്റെ ആവശ്യം പെരുന്നാൾ ദിനത്തിൽ ഏകീകൃതബലി അർപ്പണത്തിലൂടെ വിശ്വാസികൾക്ക് അർപ്പിച്ച് നൽകണമെന്ന് കാത്തലിക്ക് അസോസിയേഷൻ ഭാരവാഹികളായ ഡോ. എം. പി. ജോർജ്, പോൾ ചെതലൻ, ഷൈബി പാപ്പച്ചൻ എന്നിവർ ആവശ്യപ്പെട്ടു.