 
ആലുവ: എടയപ്പുറം എസ്.എൻ.ഡി.പി ഗ്രന്ഥശാല ബാലവേദിയുടെ ആഭിമുഖ്യത്തിൽ വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് വജ്ര ജൂബിലി ഫെലോഷിപ്പ് പദ്ധതിയുമായി സഹകരിച്ച് പെൻസിൽ ഡ്രോയിംഗ്, പെയിന്റിംഗ്, ചുമർചിത്രകല പരിശീലനക്ളാസുകൾ ആരംഭിച്ചു. ശനി, ഞായർ ദിവസങ്ങളിലാണ് പരിശീലനം. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ലിസി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ബാലവേദി പ്രസിഡന്റ് അഭയ് കൃഷ്ണ അദ്ധ്യക്ഷനായി. താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് കെ.സി. വത്സല, ഗ്രന്ഥശാല പ്രസിഡന്റ് സി.കെ. ജയൻ, സെക്രട്ടറി സി.എസ്. അജിതൻ, കെ.കെ. സുബ്രഹ്മണ്യൻ, ശ്രീനിക സാജു, ജാസ്മിൻ അലി, ഉഷാ സത്യൻ, പി.ജി. വേണു, നൗഷാന അയൂബ്, റാണി സനിൽ കുമാർ, റിത മർയം, ഭദ്ര സ്മിതാജ് എന്നിവർ സംസാരിച്ചു.
അദ്ധ്യാപികമാരായ എ.പി. ഗായത്രി, അർച്ചന, ആതിര പങ്കജാക്ഷൻ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകും.