പെരുമ്പാവൂർ: 2023-24 സാമ്പത്തിക വർഷം 100% വസ്തു നികുതി പിരിവ് നേട്ടം കൈവരിച്ച് രായമംഗലം പഞ്ചായത്ത് സംസ്ഥാന തലത്തിൽ നാലാമത് എത്തി. 2.18കോടി രൂപ പിരിച്ചെടുത്താണ് രായമംഗലം ഗ്രാമ പഞ്ചായത്ത് ഈ നേട്ടം കൈവരിച്ചത്. 100% നികുതി പിരിവ് നേടിയ ഗ്രാമ പഞ്ചായത്തുകളിൽ ഏറ്റവും കൂടിയ തുക പിരിച്ചതും രായമംഗലം പഞ്ചായത്താണ്.