പെരുമ്പാവൂർ: പെരുമ്പാവൂർ ഗവ: ബോയ്സ് ഹയർ സെക്കന്ററി സ്കൂളിൽ അത്ലറ്റിക്ക് കോച്ചിംഗ് ക്യാമ്പ് ആരംഭിക്കുന്നു. കേരള സ്പോർട്ട്സ് കൗൺസിൽ കോച്ച് സി.ജെ. ജെയിനിന്റെ നേതൃത്വത്തിലാണ് ക്യാമ്പ്. സമയം രാവിലെ 6.30 മുതൽ 8.30 വരെയാണ്. താല്പര്യമുള്ളവർക്കെല്ലാം ക്യാമ്പിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് 9496430436, 9526999356 എന്നീ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.