കുറുപ്പടി: നരേന്ദ്രമോദിയും പിണറായി വിജയനും ഒരേ ആശയക്കാരാണെന്ന് മുൻ കെ.പി.സി.സി. പ്രസിഡന്റ് വി.എം സുധീരൻ. ഇവർ രണ്ടു കൂട്ടരും എതിർക്കുന്നത് കോൺഗ്രസിനെ മാത്രം. ബി.ജെ.പിയും സി.പി.എമ്മും തമ്മിൽ അന്തർധാര സജീവമെന്നും സുധീരൻ പറഞ്ഞു. ചാലക്കുടിയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ബെന്നി ബഹനാന്റെ പര്യടനം തുരുത്തിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജോയിപൂന്നേലി. പി.പി അവറാച്ചൻ ,വി.പി. സജീന്ദ്രൻ, ജെബി മേത്തർ, സുബൈർ ഓണമ്പിള്ളി, കെ.പി. ധനപാലൻ, ഐ.കെ. രാജു, അൻവർ സാദത്ത് എം.എൽ.എ. ഒ ദേവസി, എൽദോസ് കുന്നപ്പിള്ളി എം.എൽ.എ. മനോജ് മൂത്തേടൻ എന്നിവർ പങ്കെടുത്തു.