chuvar-chitrangal
ദേശം തലക്കൊള്ളി ചെറിയത്ത് മഹാവിഷ്ണു ക്ഷേത്രം പുനരുദ്ധാരണത്തിന്റെ ഭാഗമായി ശ്രീകോവിലിന് ചുറ്റും അനു അമൃതയുടെ നേതൃത്വത്തിൽ ചിത്രങ്ങൾ വരക്കുന്നു

നെടുമ്പാശേരി: ദേശം തലക്കൊള്ളി ചെറിയത്ത് മഹാവിഷ്ണു ക്ഷേത്രം പുനരുദ്ധാരണത്തിന്റെ ഭാഗമായി വരച്ച ശ്രീകോവിലിലെ ചുമർചിത്രങ്ങൾ വിസ്മയമായി. 450 ചതുരശ്ര അടി വിസ്തീർണമുള്ള ശ്രീകോവിലിനു ചുറ്റും ഗണപതിയുടെയും ദശാവതരങ്ങളുടെയും ശില്പങ്ങളുണ്ട്. ശില്പങ്ങൾക്ക്ചുറ്റുമുള്ള ഭാഗങ്ങളാണ് ചുമർ ചിത്രങ്ങളാൽ അലങ്കരിച്ചിരിക്കുന്നത്.

ആലുവ അമൃത സ്‌കൂൾ ഓഫ് മ്യൂറൽ പെയിന്റിംഗ്‌സിലെ ചുവർ ചിത്രകാരന്മാരായ അനു അമൃത, ഷിബുചാൻ വിഷ്ണുകസ്സി എന്നിവരാണ് അക്രലിക് പെയിന്റ് ഉപയോഗിച്ച് കേരളീയ ചുമർ ചിത്ര ശൈലിയിൽ ചിത്രങ്ങൾ വരച്ചത്. ചിത്രത്തിന്റെ നേത്രോന്മീലനം ശില്പി മരപ്രഭു രാമചന്ദ്രൻ നിർവഹിച്ചു. ക്ഷേത്രം സെക്രട്ടറി പി.എൻ. അനുജൻ കലാകാരന്മാരെ ആദരിച്ചു.

ക്ഷേത്രത്തിലെ ബ്രഹ്മകലശവുമായി ബന്ധപ്പെട്ട പൂജാചടങ്ങുകൾ നാളെ ഉച്ചക്ക് രണ്ട് മുതൽ ആരംഭിക്കും. 15നാണ് ബ്രഹ്മകലശം നടക്കുന്നത്. വേഴപ്പറമ്പ് മന അഡ്വ. ഈശ്വരൻ നമ്പൂതിരിപ്പാട് മുഖ്യകാർമ്മികത്വം വഹിക്കും. ക്ഷേത്രോത്സവം 18 മുതൽ 23 വരെ തീയതികളിലായും നടക്കും.