നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ വിമാന ജീവനക്കാരിയെ അപമാനിക്കാൻ ശ്രമം. ഇത്തിഹാദ് എയർലൈൻസിലെ ജീവനക്കാരിയെയാണ് അപമാനിക്കാൻ ശ്രമിച്ചത്. വ്യാഴാഴ്ച വൈകിട്ടാണ് സംഭവം.
ചായകുടിച്ചശേഷം വിമാനത്താവളത്തിലൂടെ നടന്നുപോകുമ്പോൾ ഏതാനും യുവാക്കൾ അപമാനിക്കുകയായിരുന്നു. യാത്രഅയയ്ക്കാനെത്തിയ കോഴിക്കോട് സ്വദേശികളായ രണ്ടുപേരെ നെടുമ്പാശേരി പൊലീസ് കസ്റ്റഡിയിലെടുത്തു.