sndp
പഴന്തോട്ടം ശാഖയിലെ ഗുരുദേവ വിഗ്രഹ പ്രതിഷ്ഠാദിന മഹോത്സവവും പഠനശിബിരവും കുന്നത്തുനാട് യൂണിയൻ അഡ്മിനിസ്‌ട്രേ​റ്റീവ് കമ്മി​റ്റി ചെയർമാൻ കെ.കെ. കർണ്ണൻ ഉദ്ഘാടനം നിർവഹിക്കുന്നു

കിഴക്കമ്പലം: എസ്.എൻ.ഡി.പി യോഗം പഴന്തോട്ടം ശാഖയുടെ 11-ാം ഗുരുദേവ വിഗ്രഹ പ്രതിഷ്ഠാദിന മഹോത്സവവും പഠനശിബിരവും കുന്നത്തുനാട് യൂണിയൻ അഡ്മിനിസ്‌ട്രേ​റ്റീവ് കമ്മി​റ്റി ചെയർമാൻ കെ.കെ. കർണൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കെ.ആർ. സുകുമാരൻ അദ്ധ്യക്ഷനായി. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം ടി.എൻ. സദാശിവൻ, അനിൽ വളയൻചിറങ്ങര. ശാഖ സെക്രട്ടറി പി.കെ. മണികണ്ഠൻ, വൈസ് പ്രസിഡന്റ് ടി.എൻ. പരമേശ്വരൻ എന്നിവർ സംസാരിച്ചു. സൗമ്യ അനിരുദ്ധൻ ക്ലാസെടുത്തു.

ഇന്ന് അനുകമ്പാ ദശകം വിഷയത്തിൽ മുളന്തുരുത്തി ശ്രീനിധി ശിവൻ പഠനക്ലാസ് നയിക്കും. നാളെ പ്രതിഷ്ഠാ ദിനാചരണം. രാവിലെ 11ന് സമാപനസമ്മേളനം യൂണിയൻ അഡ്മിനിസ്‌ട്രേ​റ്റീവ് കമ്മി​റ്റി കൺവീനർ കെ.എസ്. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ശാഖാ വൈസ് പ്രസിഡന്റ് ടി.എൻ. പരമേശ്വരൻ അദ്ധ്യക്ഷനാകും. എം.പി. സജീവൻ, ആഘോഷ കമ്മി​റ്റി കൺവീനർ കെ.കെ. ഷാജി എന്നിവർ സംസാരിക്കും. തുടർന്ന് കുടുംബജീവിതം ശ്രീനാരായണ ധർമ്മത്തിലൂടെ വിഷയത്തിൽ സ്വാമിനി നിത്യചിന്മയി ക്ലാസെടുക്കും. വൈകിട്ട് 6ന് വിശേഷാൽ ദീപാരാധനയും നടക്കും.