udf
തൊഴിലാളികളും യുവാക്കളും സ്ത്രീകളും കുട്ടികളും അടങ്ങുന്ന ജനങ്ങൾ ഡീനിനെ ആവേശത്തോടെ സ്വീകരിക്കുന്നു.

മൂവാറ്രുപുഴ : യു.ഡി.എഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസിന്റെ സ്ഥാനാർത്ഥി പര്യടനത്തിന് ദേവികുളം മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ തുടക്കമിട്ടു. മാങ്കുളം, പള്ളിവാസൽ, ബൈസൻവാലി പഞ്ചായത്തുകളിൽ പ്രചാരണത്തിന് എത്തിയ ഡീൻ കുര്യാക്കോസിന് ജനങ്ങൾ നൽകിയത് ഊഷ്മള സ്വീകരണം. ഇന്നലെ രാവിലെ കുറത്തികുടിയിൽ നിന്നാണ് ഡീൻ പ്രചാരണം ആരംഭിച്ചത്. തുടർന്ന് ആനകുളം, ചിക്കണംകുടി, കുവൈറ്റ് സിറ്റി, മാങ്കുളം സെൻട്രൽ, കുരിശുപാറ, കല്ലാർ, കമ്പിലൈൻ, ആനവിരട്ടി, അമ്പഴച്ചാൽ എന്നിവിടങ്ങളിൽ പ്രചാരണത്തിനെത്തി. രാവിലെ ആനക്കുളത്ത് യു.ഡി.എഫ് ജില്ല ചെയർമാൻ ജോയി വെട്ടിക്കുഴി പര്യടനം ഉദ്ഘാടനം ചെയ്തു. തുടർന്ന് തോക്കുപാറ, 20 ഏക്കർ, പൊട്ടൻകാട്, ടീ കമ്പനി, ബൈസൻവാലി, അമ്പുകട, ചോക്രമുടി, സോസൈറ്റിമേട് എന്നിവിടങ്ങളിൽ ഉച്ചക്ക് ശേഷം ഡീൻ എത്തി. കോമാളിക്കൂടി, അമ്പലപ്പടി, 40 ഏക്കർ, കൊച്ചുപ്പ്, എല്ലക്കല്ല്, കുഞ്ചിതണ്ണി എന്നിവിടങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങിയ പര്യടനം വൈകിട്ട് ആനച്ചാലിൽ സമാപിച്ചു. സമാപന സമ്മേളനം കോൺഗ്രസ്‌ വക്താവ് രാജു പി. നായർ ഉദ്ഘാടനം ചെയ്തു. ഇന്ന് കോതമംഗലം നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ ഡീൻ കുര്യാക്കോസ് പ്രചാരണം നടത്തും. പിണ്ടിമന പഞ്ചായത്തിലെ തൈക്കാവുംപടിയിൽ നിന്നും ആരംഭിക്കുന്ന പ്രചാരണം കീരംപാറ, കുട്ടമ്പുഴ, നേര്യമംഗലം, കവളങ്ങാട്‌ എന്നിവിടങ്ങളിലെ വിവിധ പ്രദേശങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങും.