കോലഞ്ചേരി: കറുകപ്പിള്ളി വിന്നേഴ്‌സ് ക്ലബ്ബിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കോലഞ്ചേരി എം.ഒ.എസ്.സി മെഡിക്കൽ കോളേജ്, പൂതൃക്ക ഗവ. ഹോമിയോ ആശുപത്രികളുടെ സംയുക്താഭിമുഖ്യത്തിൽ ഇന്ന് രാവിലെ 10 ന് മെഗാ മെഡിക്കൽ ക്യാമ്പിന് തുടക്കമാകും. ജനറൽ മെഡിസിൻ, നേത്ര വിഭാഗം, ഇ.എൻ.​ടി ആയുർവേദം, ഹോമിയോ വിഭാഗങ്ങളിലെ ഡോക്ടർമാരുടെ സേവനമുണ്ടാകും . ഇതോടൊപ്പം തൊടുപുഴ ഐ.എം.എയുടെ സഹകരണത്തോടെ രക്തദാന ക്യാമ്പും നടക്കും. വൈകിട്ട് 5.30 ന് സമാപന സമ്മേളനം പി.വി. ശ്രീനിജൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. മുൻ ഇന്ത്യൻ വോളിബോൾ ടീം ക്യാപ്റ്റൻ ടോം ജോസഫ് മുഖ്യ അതിഥിയാകും. പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് ടി.പി. വർഗീസ് വിശിഷ്ട വ്യക്തികളെ ആദരിക്കും.