വൈപ്പിൻ: കെ.എസ്.ഇ.ബി. പെൻഷനേഴ്‌സ് അസോസിയേഷൻ വൈപ്പിൻമേഖല യൂണിറ്റ് രൂപീകരണ സമ്മേളനം കൊച്ചമ്പലം സുബ്രഹ്മണ്യ വിലാസംക്ഷേത്രം ഹാളിൽ സംസ്ഥാന സെക്രട്ടറി പി.ജനാർദ്ദന പിള്ള ഉദ്ഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡന്റ് കെ.വി. വാസുദേവൻ അദ്ധ്യക്ഷനായി. എൻ.എ.ജോസഫ്, സെക്രട്ടറി ആൻസൽ സേവിയർ, ചാൾസ് ബ്രോമസ്, ജില്ലാ സെക്രട്ടറി റോയിപോൾ, സംസ്ഥാന കൗൺസിൽ അംഗം എ.ജി. ജോയ്, പി.കെ. രമ എന്നിവർ പങ്കെടുത്തു. ഭാരവാഹികളായി പി.പി. അപ്പുക്കുട്ടൻ (കൺവീനർ), കെ.ജി. രമണൻ (സെക്രട്ടറി ) എന്നിവരെ തിരഞ്ഞെടുത്തു.