മൂവാറ്റുപുഴ: എൽ.ഡി.എഫ് സ്ഥാനാർഥി ജോയ്സ് ജോർജിനായി പ്രചാരണത്തിനിറങ്ങി നടൻ ജാഫർ ഇടുക്കി. തൊടുപുഴ മണ്ഡലത്തിലെ പ്രചാരണത്തിലാണ് ജാഫർ ഇടുക്കി എത്തിയത്. ജാഫർ ഇടുക്കിയുടെ പിതാവ് മൊയ്തീൻ കുട്ടി ഷാൾ അണിയിച്ച് ജോയ്സിനെ സ്വീകരിച്ചു.
ഞങ്ങൾ ബാല്യകാല സുഹൃത്തുക്കളുമാണെന്നും ഇടുക്കിയിൽ ജോയ്സ് ജോർജ് ജയിക്കേണ്ടത് അനിവാര്യമാണെന്നും ജാഫർ ഇടുക്കി പറഞ്ഞു.